അത്‌ലറ്റിക്ക് മീറ്റിനിടെ വിദ്യാർത്ഥിയുടെ തലയിൽ ഹാമൻ വീണ സംഭവം; ഭാരവാഹികൾക്കെതിരെ കേസ്; വിദ്യാർത്ഥിയുടെ നില അതീവഗുരുതരം

മത്സരങ്ങൾ അ​ശ്ര​ദ്ധ​മാ​യി ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തുമ്പി എബ്രഹാം
ശനി, 5 ഒക്‌ടോബര്‍ 2019 (08:02 IST)
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു വിദ്യാർഥിക്ക് പരുക്കേറ്റ സം​ഭ​വ​ത്തി​ൽ അ​ത്‌​‌ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കേ​സെടുത്തു. മത്സരങ്ങൾ അ​ശ്ര​ദ്ധ​മാ​യി ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, പ​രിക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് റിപ്പോർട്ട്. 
 
പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിന്‍റെ മകന്‍ അഫീല്‍ ജോണ്‍സനാണ് ഗുരുതരമായി പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
 
അത്‌ലറ്റിക് മീ​റ്റി​ൽ വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു ആ​ബേ​ൽ. ജാ​വ​ലി​ൻ മ​ത്സ​ര​ത്തി​ന് വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചു കൊണ്ടിരിക്കെ ഹാ​മ​ർ ത്രോ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഹാമർ ത്രോ മ​ത്സ​ര​ത്തി​നി​ടെ ദി​ശ​മാ​റി​യെ​ത്തി​യ ഹാ​മ​റാ​ണ് വിദ്യാർഥിയു​ടെ ത​ല​യി​ൽ പ​തി​ച്ച​ത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments