പാലക്കാട് സ്‌കൂളിലെ പ്രധാനാധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി.മൊബൈല്‍ ഫോണ്‍ പ്രധാനാധ്യാപകന്‍ പിടിച്ചുവെച്ചതാണ് പ്രകോപനമായത്. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നും പള്ളയ്ക്ക് കത്തികയറ്റുമെന്നുമാണ് വിദ്യാര്‍ഥിയുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടും കുട്ടി സ്‌കൂളില്‍ ഫോണ്‍ കൊണ്ട് വന്നതോടെയാണ് പ്രധാനാധ്യപകന്‍ ഇത് പിടിച്ചുവെച്ചത്. നല്ല രീതിയിലാണ് സ്‌കൂളില്‍ ഇരിക്കുന്നത് പുറത്തേക്കിറങ്ങിയാല്‍ കത്തി കയറ്റിയെ പോകുള്ളുവെന്നും തന്നെ മാനസികമായി ഹരാസ് ചെയ്യുന്ന വീഡിയോ കയ്യിലുണ്ടെന്നുമാണ് വിദ്യാര്‍ഥിയുടെ ഭീഷണി.