എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസിലും ടൂറിസ്റ്റ് ബസിലും സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം പരിക്കേറ്റവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2:40തോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയില്‍ രണ്ടു ബസ്സുകളുടെ മുന്‍ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കുമാണ് മാറ്റിയത്. തൃശ്ശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്.