കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി
ഇന്ന് കട അവധിയായതിനാല്‍ മുടി നാളെ വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂര്‍ മൈലാപ്പൂര്‍ എകെഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി മുന്നോട്ടു വന്നത്. ഇന്ന് കട അവധിയായതിനാല്‍ മുടി നാളെ വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
സ്‌കൂളിന് പുറത്ത് മഴ നനഞ്ഞു നില്‍ക്കേണ്ടി വന്നെന്നും കുട്ടികള്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്നും മുടിവെട്ടാത്തതിന് ആരെയും പുറത്താക്കിയിട്ടില്ലെന്നും സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളെ പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ സമാനമായ പരാതി ഉയര്‍ന്നു വന്നിരുന്നു.
മുടിവെട്ടാത്തതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ കയറ്റാതെ മണിക്കൂറോളം പുറത്തുനിര്‍ത്തി എന്നായിരുന്നു പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. അടൂര്‍ ഹോളി ഏഞ്ചല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയാണ് പരാതി വന്നത്. തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ രക്ഷിതാവ് പരാതി പിന്‍വലിക്കുകയായിരുന്നു.