കുട്ടികൾക്ക് മുട്ട നൽകിയാൽ വലുതാകുമ്പോൾ നരഭോജികളാകും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
പോഷകാഹാരക്കുറവ് പരിഹരിക്കാൻ കമലനാഥ് സർക്കാർ അംഗൻവാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
കുട്ടികൾക്ക് മുട്ട ആഹാരമായി നൽകിയാൽ വലുതാകുമ്പോൾ അവർ നരഭോജികളാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഗോപാൽ ഭർഗവ. പോഷകാഹാരക്കുറവ് പരിഹരിക്കാൻ കമലനാഥ് സർക്കാർ അംഗൻവാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനെ ഏതുർത്തുകൊണ്ടാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.
2015ൽ ശിവരാജ് സിങ് സർക്കാരാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കാൻ തീരുമാനിച്ചത്. നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശിൽ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തിൽ കൂടുതലാണ്. ഇതോടെയാണ് പോഷഹാകാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി അടുത്ത മാസം മുതൽ അംഗൻവാടിയിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്.
ഒരാഴ്ചയിൽ മൂന്ന് ദിവസം മുട്ട നൽകാനാണ് പദ്ധതി. എന്നാൽ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപിയിൽ നിന്നും ഉയരുന്നത്. മുട്ട നൽകാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് ബിജെപി വാദം.