Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ ആറ്റിൽ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ ആറ്റിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ

, ചൊവ്വ, 12 മാര്‍ച്ച് 2024 (17:46 IST)
പാലക്കാട്: ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്.ഐ തൂതപ്പുഴയിൽ മുങ്ങിമരിച്ചു. തൃശൂർ മാള വലിയ പറമ്പ് കോട്ടോളി ഗീത- പരേതനായ സുകുമാരൻ ദമ്പതികളുടെ മകൻ സുബീഷ് മോൻ എന്ന മുപ്പത്തെട്ടുകാരനാണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങിമരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കരിങ്ങനാട്ടെ കുണ്ടിലെ ഇരുമ്പ് കമ്പനിക്കടുത്തുള്ള വാടക വീട്ടിലായിരുന്നു സുബീഷ് താമസിക്കുന്നത്. അടുത്തുള്ള വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി അവധിക്ക് വീട്ടിൽ എത്തിയതായിഉർന്നു സുബീഷ്. തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്തായിരുന്നു സഹോദരൻ, സഹോദര പുത്രൻ, കൂട്ടുകാർ എന്നിവർക്കൊപ്പം സുബീഷ് കുളിക്കാൻ ഇറങ്ങിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളിൽ ഒരാൾ ആഴമുള്ള ശലത്തേക്ക് നീങ്ങിയപ്പോൾ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സുബീഷ് ചുഴിയുള്ള ആഴത്തിലേക്ക് താഴ്ന്നു പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് തയ്യാറാക്കി കേന്ദ്രം, സ്വന്തമായി മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം