പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നവരെ ഒറ്റപ്പെടുത്തണം: സിനിമ പ്രേക്ഷക കൂട്ടായ്മ

പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നവരെ ഒറ്റപ്പെടുത്തണം: സിനിമ പ്രേക്ഷക കൂട്ടായ്മ

Webdunia
ശനി, 31 മാര്‍ച്ച് 2018 (17:35 IST)
സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ  നിർമ്മാതാക്കളിൽ നിന്നും തനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നെന്നുള്ള നടൻ സാമുവൽ അബിലോ റോബിൻസണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കേരളത്തിലെ പൊതു സമൂഹത്തെ ഞെട്ടിച്ചിരിക്കുകയണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ.

ലോ ബഡ്ജറ്റ് ചിത്രമാണെന്നറിഞ്ഞ് തന്നെയാണ് സാമുവല്‍ സിനിമയിൽ അഭിനയിച്ചതെന്നു പറയുന്നു. മാദ്ധ്യമങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വംശീയ ആക്രമണങ്ങളാൽ അഭയാർത്ഥികളാക്കപ്പെട്ടവരുടെ നൊമ്പരങ്ങൾ തുറന്ന് കാട്ടിയ സിനിമയുടെ അണിയറക്കാരുടെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. കറുത്ത വർഗ്ഗകാരനായ മറ്റൊരു നടനും ഈ അവസ്ഥ ഉണ്ടാകരുതെന്ന് പറയുമ്പോൾ ഇതിന്റെ പിന്നിൽ നടന്നത് ഊഹിക്കാൻ കഴിയും. താൻ കേരളത്തിലുള്ളവരൊക്കെ വംശീയ വിവേചനം കാണിക്കുന്നവരാണെന്ന് കരുതുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നുണ്ട്.

കോടികൾ വാരി കൊണ്ടിരിക്കുമ്പോൾ എന്ത് കൊണ്ടാണ് സിനിമയിലെ സുഡുവിനെ അനശ്വരമാക്കിയ റോബിൻ സണിന് അർഹമായ തുക നൽകാത്തത് പ്രതിഷേധാർഹമാണ്. അടിച്ചമർത്തപ്പെട്ട വിഭാഗത്തെ പ്രതിനിധികരിക്കുന്ന നടനോട് നീതി കാട്ടാത്ത നിർമ്മാതാക്കൾക്ക് പണം നൽകണമോ എന്ന് കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷക സമൂഹം ചിന്തിക്കേണ്ടണ്ടി വരുമെന്ന് സലിം പി. ചാക്കോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments