ന്യുമോണിയക്ക് ചികിത്സയായി പിഞ്ചു കുഞ്ഞിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു; കുട്ടിയുടേ നില അതീവ ഗുരുതരം

കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച വ്യാജ ചികിത്സകയെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ശനി, 31 മാര്‍ച്ച് 2018 (16:24 IST)
രാജസ്ഥാൻ: ന്യുമോണിയ മാറാനായി കൊണ്ടുവന്ന നവജാതശിശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ചികിത്സ. പ്രിയാൻഷു എന്ന ഒരു മാസം മാത്രം പ്രായമായ കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടേ നില അതീവ ഗുരുതരമായി തുടരുകയാണ്.
 
രാജസ്ഥാനിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞിന് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വ്യാച ചികിത്സകയായ യുവതിയുടെ അടുത്ത് കൊണ്ടുപോകുന്നത്. കുട്ടിയുടെ അസുഖം മാറ്റാൻ കഴിയും എന്ന് അവകാശവാതം ഉന്നയിച്ച യുവതി കുഞ്ഞിനുമേൽ ആസിഡ് ഒഴിക്കുകയായിരുന്നു. ഇതേതുടർന്ന്. കഞ്ഞിന്റെ നെഞ്ചിലും കാലിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. എന്നാൽ ഇതു സ്വാഭാവികമാണെന്നും അസുഖം ഭേതപ്പെടുമെന്ന് യുവതി മാതാപിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതു വിശ്വസിച്ച മാതാപിതാക്കൾ അസുഖം ഭേതമാകും എന്ന പ്രതീക്ഷയിൽ കുട്ടിക്ക് മറ്റു ചികിത്സയൊന്നും നൽകിയില്ല. 
 
എന്നാൽ പിന്നീട് കുട്ടിയുടെ സ്ഥിതി മോശമായതോടുകൂടി മതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതിനെതുടർന്ന്  സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെതിട്ടുണ്ട്. വ്യാജ ചികിത്സക ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments