സുധീരനെതിരെ വീണ്ടും ഗ്രൂപ്പുകൾ; സഹപ്രവർത്തകന്റെ മകന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കുന്നത് എങ്ങനെ തെറ്റാകുമെന്ന് ഗ്രൂപ്പുകൾ, ഹൈക്കമാൻഡിന് പരാതി നൽകി
കെ പി സി സി പ്രസിഡന്റ് വി എം സിധീരനെതിരെ എ ഐ ഗ്രൂപ്പുകൾ. പരസ്യ പരാമർശം നടത്തരുതെന്ന ഹൈക്കമാൻഡിന്റെ നിർദേശം സുധീരൻ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഗ്രൂപ്പുകൾ സുധീരനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതു ചൂണ്ടിക്കാണിച്ച് ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകി.

ബാറുടമ ബിജു രമേശിന്റെ മകളും മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെതിരെ വിമർശനവുമായി സുധീരൻ രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്.
സഹപ്രവർത്തകന്റെ മകന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കുന്നത് എങ്ങനെ തെറ്റാകുമെന്നാണ് ഗ്രൂപ്പുകൾ ചോദിക്കുന്നത്. ബിജു രമേശ് സുധീരന് എങ്ങനെയാണ് എതിരായി മാറിയതെന്ന കാര്യവും പരിശോധിക്കണമെന്ന കാര്യവും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യം രാഹുൽ ഗാന്ധിയേയും അറിയിക്കാനും ഗ്രൂപ്പുകൾ തീരുമാനിക്കുന്നുണ്ട്.