വീട്ടിൽ തനിച്ചായിരുന്ന 17 വയസുകാരി തൂങ്ങി മരിച്ച നിലയിൽ; കഴുത്തിലെ കുരുക്ക് മുറുകാത്തതും കാലുകൾ നിലത്ത് മടങ്ങി കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു

Webdunia
വെള്ളി, 15 ജൂണ്‍ 2018 (18:02 IST)
പത്തനംതിട്ട: പാത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ഭവനിൽ മൈഥിലിയെയാണ് വീടിന്റെ അട്ടുക്കളക്ക് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
കടമ്മനിട്ട ഗവണമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മൈഥിലി. മൈഥിലിയുടെ സഹോദരങ്ങളും ഇതേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ മൈഥിലിയുടെ സഹോദരങ്ങളായ മാനസിയും മിഥുനും സ്കൂളിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഉടനെ തന്നെ മൈഥിലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ വിറകു സൂക്ഷിക്കാനായി നിർമ്മിച്ച ചായിപ്പിലാണ് മൈഥിലിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കെട്ടിയ കുരുക്ക് മുറുകാത്ത നിലയിലും കാലുകൾ നിലത്ത് മടങ്ങിയുമാ‍ണ് കിടന്നിരുന്നത് എന്നതിനാലാണ് സംഭവത്തിൽ ദുരൂഹത ഉയരുന്നത്.
 
ബുധനാഴ്ച രാവിലെ അച്ഛനോടൊപ്പം സന്തോഷവതിയായാണ് മൈഥിലി സ്കൂളിൽ പോയത്. മൈഥിലി ആത്മഹത്യ ചെയ്യില്ലെന്നും. അതിനുള്ള കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും മാതാപിതാക്കൾ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments