Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് വീട്ടമ്മയെ കൃഷിയിടത്തോടു ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Suicide Areeparambu Kottayam
ആത്മഹത്യ അരീപറമ്പ് കോട്ടയം

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 ഒക്‌ടോബര്‍ 2024 (21:25 IST)
കോട്ടയം : കോട്ടയത്തെ അരീപ്പറമ്പില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി ഉമ്പക്കാട്ട് വി. ബിന്ദുവിനെയാണ് കൃഷിയിടത്തിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം.
 
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഭര്‍തൃസഹോദരന്റെ അരീപ്പറമ്പിലെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം എത്തിയത്. തുടര്‍ന്ന് അഞ്ചുമണിയോടെ ബിന്ദുവിനെ കാണാതാവുകയായിരുന്നു. ഏറെ വൈകിയും കാണാതായതോടെ നടത്തിയ പരിശോധനയില്‍ കൃഷിയിടത്തിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ വിനരങ്ങള്‍ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹഷീഷ് വിൽപ്പന : 3 പ്രതികൾക്ക് 28 വർഷം തടവും പിഴയും