Webdunia - Bharat's app for daily news and videos

Install App

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു : ഭർത്താവ് കസ്റ്റഡിയിൽ

Webdunia
വെള്ളി, 10 നവം‌ബര്‍ 2023 (20:46 IST)
കോട്ടയം : അതിരമ്പുഴ സ്വദേശിയായ യുവതി ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.അതിരമ്പുഴ കാട്ടുപ്പാറയിൽ ഷൈമോൾ സേവ്യർ (24) ആണ് രണ്ടു ദിവസം മുമ്പ് തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നു കാണിച്ചു ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിരമ്പുഴ ശ്രീകണ്ടമംഗലം പാക്കത്ത് കുന്നേൽ അനിൽ വർക്കിയെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
 
ഷൈമോളെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ മാതാവിനെ ഫോണിൽ അറിയിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് മകൾ മരിച്ചതായി അറിഞ്ഞത്. തന്റെ മകളെ അപായപ്പെടുത്തി എന്ന സംശയത്തിലാണ് ഷൈമോളുടെ മാതാവ് ഷീല പോലീസിൽ പരാതി നൽകിയത്.
 
ഭർതൃ വീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് ഷൈമോൾ കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിൽ എത്തിയത് എന്നും തുടർന്ന് ബന്ധുക്കൾ തമ്മിൽ സംസാരിച്ചു രമ്യതയിലായി എന്നും അറിഞ്ഞു. എന്നാൽ ഷൈമോൾ ഭർതൃവീട്ടിൽ എത്തി അടുത്ത ദിവസം തന്നെ മാതാവിനെ വിളിച്ചു പ്രശ്ങ്ങൾ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ ആയതും മരിച്ചതുമായ വിവരം അറിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments