ആലപ്പുഴയിൽ നിന്നും കാണാതായ 19 കാരനേയും 15 കാരിയേയും കണ്ടെത്തി; പൊലീസ് കണ്ടെത്തുന്നതിനു മുൻപേ ഇവർ വിഷം കഴിച്ചിരുന്നു, ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും കുഴഞ്ഞു വീണു

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (18:55 IST)
ആലപ്പുഴയിൽ നിന്നും കാണാതായ ഓച്ചിറ സ്വദേശികളായ 19 കാരനേയും 15 കാരിയേയും പൊലിസ്സ് പിടികൂടി. ചോദ്യം ചെയ്യന്നതിനിടെ കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്തി.
 
ഈ മാസം നാലാം തീയതിയാണ് ഇരുവരേയും കാണാതാവുന്നത്. തുടർന്ന് ഇവർ നാട്ടിൽ തന്നെ തിരിച്ചെത്തിയതായി വിവരം ലഭിച്ച  പൊലീസ് നടത്തിയ തെരച്ചിലിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ശീതളപാനിയത്തിൽ വിഷം ചേർത്ത് കഴിച്ചതായി ഇവർ പൊലീസിനോട് പറഞ്ഞിരുന്നു. 
 
സംഭവത്തിൽ 19 കാരനായ ആൺകുട്ടി പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുന്നകാര്യം പരിഗണനയിലാണെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടിയെ കാണാതയതിനെ തുടർന്ന് ഇയാളുടെ പിതാവ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇദ്ദേഹവും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

അടുത്ത ലേഖനം
Show comments