ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിനിയെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനൂർ ഉളുന്തിയിലുളള കോൺവെന്റിലാണ് അരുണാചൽ പ്രദേശ് സ്വദേശി പൊബായി കോൺകാങ് എന്ന പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉളുന്തിയിലുള്ള സെന്റ് ആൻസ് കോൺവെന്റിലാണ് സംഭവം. വിവരം അറിഞ്ഞു പോലീസ് സ്ഥലത്തെത്തുകയും അന്വേഷണത്തിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകും. മരണ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.