Publish Date: Mon, 12 Jun 2023 (19:16 IST)
Updated Date: Mon, 12 Jun 2023 (19:19 IST)
മലപ്പുറം: സി.പി.എം പ്രവർത്തകനെ സി.പി.എം. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള എ.കെ.ജി സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം. ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ എന്ന നാല്പത്തേഴുകാരനാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ചങ്ങരംകുളം കാർഷിക വികസന ബാങ്കിലെ താത്കാലിക ജീവനക്കാരനാണ് കൃഷ്ണകുമാർ. കൃഷ്ണകുമാർ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി എന്നാണു സംശയം. നിലവിലെ സ്ഥിതി അനുസരിച്ചു ഇയാളും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യതയുള്ളവരാണ് എന്നാണു സൂചന.