Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയുടെ മൃതദേഹം ആറ്റിൽ, ഭർത്താൻ തൂങ്ങിമരിച്ച നിലയിൽ; അനാഥരായത് മൂന്ന് പറക്കമുറ്റാത്ത കുട്ടികൾ

കാണാതായ യുവതിയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയതിനെതുടർന്ന് ഭർത്താവ് തൂങ്ങി മരിച്ചു. വടശ്ശേരിക്കോണം നെല്ലിക്കോട്ട് കാഞ്ഞിരോട്ട് വീട്ടിൽ സാബുവാണ്(40) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സാബുവിന്റെ ഭാര്യ അനിത(30) യുടെ മൃതദേഹം കഴിഞ്ഞ ദിവസം കൊല്ലമ്പുഴയാറ

യുവതിയുടെ മൃതദേഹം ആറ്റിൽ, ഭർത്താൻ തൂങ്ങിമരിച്ച നിലയിൽ; അനാഥരായത് മൂന്ന് പറക്കമുറ്റാത്ത കുട്ടികൾ
വടശ്ശേരിക്കോണം , തിങ്കള്‍, 11 ജൂലൈ 2016 (14:42 IST)
കാണാതായ യുവതിയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയതിനെതുടർന്ന് ഭർത്താവ് തൂങ്ങി മരിച്ചു. വടശ്ശേരിക്കോണം നെല്ലിക്കോട്ട് കാഞ്ഞിരോട്ട് വീട്ടിൽ സാബുവാണ്(40) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സാബുവിന്റെ ഭാര്യ അനിത(30) യുടെ മൃതദേഹം കഴിഞ്ഞ ദിവസം കൊല്ലമ്പുഴയാറ്റിൽ നിന്നും ലഭിച്ചിരുന്നു.
 
അനിതയെ കാണാതായതിനെതുടർന്ന് സാബു പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അനിതയുടെ മൃതദേഹം ലഭിച്ചത്. വാർത്ത അറിഞ്ഞതു മുതൽ മനോവിഷമത്തിലായിരുന്നു സാബുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതാകാം സാബുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
 
ഓട്ടോ ഡ്രൈവറായ സാബുവിനും അനിതയ്ക്കും മൂന്ന് മക്കളാണ് ഉള്ളത്. ഇരുവരുടെയും മരണത്തോടെ അനാഥരായിരിക്കുന്നത് ഈ പിഞ്ചുകുട്ടികളാണ്. സാനിയ (11), ഇരട്ടക്കുട്ടികളായ സനിത് (8), സനത് (8) എന്നിവരാണവർ. മൂത്തയാൾ ഏഴിലും ഇളയവർ നാലിലുമാണ് പഠിക്കുന്നത്. അനിതയുടെയും സാബുവിന്റേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ മതം മാറ്റപ്പെട്ടത് 600 പെണ്‍കുട്ടികള്‍!