വള്ളിക്കുന്നം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നം ഇലിപ്പക്കുളം കളത്തില്‍ അനില്‍ - ജയകുമാരി ദമ്പതികളുടെ മകള്‍ അനഘ എന്ന 16 കാരിയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം അറിയുന്നത്. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മാതാവ് ബന്ധു വീട്ടിലും പിതാവ് ജോലിക്കും പോയിരുന്നു.
മരിച്ച അനഘ ഇലിപ്പക്കുളം കെ.കെ.എം.ജി.എച്.എസിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. വള്ളികുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.