Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്രതീക്ഷിത സ്ഥലമാറ്റം: ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

സ്ഥലമാറ്റം ഉണ്ടായതിന്‍റെ വിഷമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

അപ്രതീക്ഷിത സ്ഥലമാറ്റം: ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
കൊല്ലം , ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (12:21 IST)
വിരമിക്കാന്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അപ്രതീക്ഷിതമായി വളരെ ദൂരേക്ക് സ്ഥലമാറ്റം ഉണ്ടായതിന്‍റെ വിഷമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കൊല്ലം കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് ആയ പോള്‍ തോമസ് (ജോയ്) എന്ന 54 കാരനാണ് ജീവനൊടുക്കിയത്. 
 
വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കൊല്ലം മൂന്നാം കുറ്റി ലില്ലി കോട്ട്റ്റേജില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. 
 
കൊല്ലത്തു നിന്ന് മഞ്ചേശ്വരത്തെ കടമ്പാട് വില്ലേജ് ഓഫീസിലേക്ക് ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയായിരുന്നു സ്ഥലമാറ്റം നടത്തിയത്. ജൂനിയറായ പലര്‍ക്കും സമീപ ജില്ലകളിലേക്ക് മാറ്റം നല്‍കിയിട്ടും തനിക്ക് മാത്രം ഇത്രദൂരെ സ്ഥലമാറ്റം നല്‍കിയതില്‍ മനം നൊന്തതിനാലാണ് ആത്മഹത്യ ചെയ്തത് എന്നാണു പറയുന്നത്.  
 
അതേ സമയം എന്‍.ജി.ഒ അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന പോള്‍ തോമസിനെ അന്യായമായി സ്ഥലം മാറ്റിയതിനു പിന്നില്‍ ഭരണാനുകൂല സംഘടനകളുടെ പിടിവാശിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബുവിനെതിരായ വിജിലൻസ് കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു; തേനിയിലെ ഭൂമി ഇടപാടുകള്‍ തേടി ആണ്ടിപ്പെട്ടിയിലേക്ക് വിജിലന്‍സിന്റെ കത്ത്