കെ.എസ്.ആര്‍.ടി.സി റിട്ട സൂപ്രണ്ട് ആശുപത്രിയില്‍ തൂങ്ങിമരിച്ചു
കെ.എസ്.ആര്‍.ടി.സി യില്‍ നിന്നു വിരമിച്ച സൂപ്രണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു.
കെ.എസ്.ആര്‍.ടി.സി യില്‍ നിന്നു വിരമിച്ച സൂപ്രണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകലില്‍ താമസിക്കുന്ന ചേര്‍ത്തല മുരിങ്ങനാട് ശ്രീലക്ഷ്മിയില്‍ രാധാകൃഷ്ണന്‍ എന്ന 64 കാരനാണ് ഈ കടുംകൈ ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ പേ വാര്‍ഡ് ബാത്ത്റൂമിലെ ജനാലയിലാണ് രാധാകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് കഠിനമായ വയറ്റുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹത്തിനു ക്യാന്‍സറാണെന്ന് കണ്ടെത്തിയതോടെ വലിയ വിഷമത്തിലായിരുന്നു.
കൂടെ റൂമില്‍ കൂട്ടിനുണ്ടായിരുന്ന ഭാര്യയോട് ടോയ്‍ലറ്റില്‍ പോകണമെന്ന് പറഞ്ഞ് ഉള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.