അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥനാണ് കെ.എം.ഏബ്രഹാം: തോമസ് ഐസക്ക്
കെ.എം.ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി തോമസ് ഐസക്ക്
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ഐഎഎസിനെ പിന്തുണച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കെ എം ഏബ്രഹാം വളരെ മികച്ച ഉദ്യോഗസ്ഥനാണ്. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോഡാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറക്കേസില്‍ തെളിഞ്ഞതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
നികുതി വകുപ്പില്‍ മികച്ച സേവനം നിര്‍വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നാല്‍ അതിന്റെ ഉത്തരവാദികൾ ഉദ്യോഗസ്ഥരല്ല, അന്നത്തെ സർക്കാരാണെന്നും തോമസ് ഐസക് പറഞ്ഞു.