Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Suicide

എ കെ ജെ അയ്യര്‍

, തിങ്കള്‍, 14 മാര്‍ച്ച് 2022 (12:01 IST)
തിരുവനന്തപുരം: ഗർഭിണിയായ 21 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണി ഭവനിൽ മണികണ്ഠൻ - ചന്ദ്രിക ദമ്പതികളുടെ മകളും അഭിലാഷിന്റെ ഭാര്യയുമായ ഭാഗ്യ ആണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കോട്ടൂരിലെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഏറെ സമയമായി ഭാഗ്യയെ പുറത്തു കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഭാഗ്യയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

സ്ഥിരം മദ്യപാനിയാണ് ഭർത്താവ്. ഇയാളുടെ അമിത മദ്യപാനത്തിൽ മനം നൊന്താണ് ആത്മഹത്യ എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. അഭിലാഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ വഴക്കുണ്ടാക്കിയിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് ആസാം സ്വദേശികൾ മരിച്ചു