Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാതായ കോളേജ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാതായ കോളേജ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

, വ്യാഴം, 24 ഫെബ്രുവരി 2022 (17:32 IST)
എറണാകുളം: കാണാതായ കോളേജ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ പല്ലാരിമംഗലം അടിവാട് വലിയ പറമ്പിൽ വീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ മകൻ വി.എ അബൂതാഹിർ എന്ന 28 കാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മേതല ഐ.എൽ.എം കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ അബുതാഹിർ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലേക്കെന്നു പറഞ്ഞു ബൈക്കിൽ കോളേജിൽ നിന്ന് പോയി എന്നാണു വിവരം. ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കുറുപ്പംപടി പോലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ ഇയാൾ കോയമ്പത്തൂരിലെ കാരമടയിലുള്ള ലോഡ്ജിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി അറിഞ്ഞു. കുറുപ്പംപടി പോലീസ് കോയമ്പത്തൂരിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

ഇയാൾ ബൈക്കിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിന്റെ ഇരുപത്തഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാവ് സുബൈദ, ഭാര്യ സ്വാലിഹ, മകൾ ആറുമാസം പ്രായമുള്ള അയാന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രൈന്‍ വിഷയത്തില്‍ മോദി ശക്തമായി പ്രതികരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍; ആക്രമണത്തിനില്ലെന്ന് നാറ്റോ സഖ്യം