Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ മർദ്ദിച്ച ശേഷം കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു

Suicide
മഞ്ചേരി: ഭാര്യയെ മർദ്ദിച്ച ശേഷം കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി അമ്പലത്തിങ്കൽ കാഞ്ഞിരം പോക്കിൽ മുഹമ്മദ് എന്ന 65 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. ചകിരിക്ക് തീയിട്ടത് ഭാര്യ ചോദ്യം ചെയ്തതിൽ കുപിതനായാണ് മുഹമ്മദ് ഈ കടുംകൈ ചെയ്തത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മുഹമ്മദിനെ ഭാര്യ ഉമ്മു കുൽസുവിന്റെ തലയിൽ വെട്ടി പരിക്കേൽപ്പിച്ച ശേഷമായിരുന്നു മുഹമ്മദ് കിണറ്റിൽ ചാടിയത്.

വിവരം അറിഞ്ഞു മലപ്പുറത്തെ അഗ്നിരക്ഷാ സേന എത്തി മുഹമ്മദിനെ പുറത്തെടുത്തു മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കുറച്ചു കാലമായി മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു മുഹമ്മദ് എന്ന് സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പൊതുപ്രവർത്തകൻ പിടിയിൽ