Publish Date: Sat, 20 Jul 2024 (18:16 IST)
Updated Date: Sat, 20 Jul 2024 (18:18 IST)
കോട്ടയം: കോട്ടയത്തെ രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻമരിയ രാമപുരം പുതുവേലി മോണിംഗ് സ്റ്റാർ മഠത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
ശനിയാഴ്ച്ച രാവിലെ കൂടെയുള്ള കന്യാസ്ത്രീകളാണ് ഇവരെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർക്ക് ഓർമ്മക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നതായി കൂടെയുണ്ടായിരുന്നവർ പറയുന്നു. രാമപുരം പോലീസ് അന്വേഷണം നടത്തിയ ശേഷം അസ്വാഭാവിക മരണത്തിനു കേസെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല