Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒതളങ്ങ തിന്നു ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു

ഒതളങ്ങ തിന്നു ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു

എ കെ ജെ അയ്യര്‍

, ബുധന്‍, 20 ഏപ്രില്‍ 2022 (18:04 IST)
കോട്ടയം: കഴിഞ്ഞ ദിവസം വൈകിട്ട് വിശക്കായായ ഒതളങ്ങ തിന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്.

ഈ കുട്ടിയുടെ സുഹൃത്തായ വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ഇവരുവരും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ മൊഴിനൽകി.

അതെ സമയം വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി മുമ്പ് പോക്സോ കേസിലെ ഇരയായിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. ഇരുവരും സ്വന്തം വീടുകളിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരിച്ച കുട്ടിക്കെതിരെ കാണാനില്ലെന്ന സംഭവത്തിൽ കേസുമുണ്ട്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്കുതർക്കം അക്രമത്തിൽ കലാശിച്ചപ്പോൾ തലയ്ക്കടിയേറ്റ് 46 കാരൻ മരിച്ചു