Webdunia - Bharat's app for daily news and videos

Install App

അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍
വ്യാഴം, 4 ഫെബ്രുവരി 2021 (19:56 IST)
പാലക്കാട്: കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ കാണാതായ അമ്മയെയും ബാലന്മാരായ രണ്ട് മക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല ആളൂര്‍ കയറ്റത്ത ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ എന്നയാളുടെ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മേഴത്തൂര്‍  കുന്നത്ത് കാവില്‍ രതീഷിന്റെ ഭാര്യയാണ് മരിച്ച ശ്രീജ. ഇവരെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഷൊര്‍ണൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
 
ആത്മഹത്യയാണ് എന്നാണു പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ നാല് മാസങ്ങളായി ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആളൂരിലെ സ്വന്തം വീട്ടിലെത്തിയായിരുന്നു താമസം. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

റാന്നി പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ ഒളിവില്‍

മോദി മടങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിനായി അമേരിക്ക അനുവദിച്ച ഫണ്ട് റദ്ദാക്കി ഇലോണ്‍ മസ്‌ക്

അടുത്ത ലേഖനം
Show comments