Publish Date: Fri, 18 Feb 2022 (09:45 IST)
Updated Date: Fri, 18 Feb 2022 (09:47 IST)
വെള്ളറട: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ ആർഷ ഭവനിൽ ഷാജി - ശാലിനി ദമ്പതികളുടെ ഇളയമകൾ ആർഷയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അച്ഛനും അമ്മയും ജോലിക്കു പോയിരുന്ന സമയത്ത് ഉച്ചയോടെയാണ് സംഭവം. ആർഷയുടെ ചേച്ചി വർഷ വീട്ടിലുണ്ടായിരുന്നു. അനുജത്തിയെ കാണാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
വർഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് ആർഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മുറിയിൽ നിന്ന് ഒരു ഡയറി കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.