Webdunia - Bharat's app for daily news and videos

Install App

ഒമ്പതാം ക്ളാസുകാരി തൂങ്ങിമരിച്ചതിൽ ദുരൂഹത

എ കെ ജെ അയ്യര്‍
ചൊവ്വ, 21 ഫെബ്രുവരി 2023 (19:25 IST)
തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത എന്ന് ആരോപണം. വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിളാകത്ത് വീട്ടിൽ സുരേഷ് കുമാർ - പ്രമീള ദമ്പതികളുടെ മകൾ കല്ലു എന്ന് വിളിക്കുന്ന അലന്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ അയൽവാസികളാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അലന്യ. സംഭവ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ബന്ധുവിന്റെ മരണവീട്ടിൽ പോയിരുന്നു. കുട്ടിയെ അയൽവാസിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു ഇവർ പോയത്. സന്ധ്യയ്ക്ക് വീട്ടിൽ പോയി ആഹാരം എടുത്തിട്ടു വരാമെന്നു പറഞ്ഞു കുട്ടി പോയി എന്നാണു അയൽക്കാർ പറഞ്ഞത്.

ഏറെ നേരമായിട്ടും കുട്ടിയെ കണ്ടില്ല. കുട്ടിയെ തിരക്കി ചെന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞു നാട്ടുകാർ പോലീസിൽ അറിയിച്ചു. ഷീറ്റിട്ട വീട്ടിലെ സ്വീകരണ മുറിയിലെ ഇരുമ്പു പൈപ്പിൽ ഷാളുകൊണ്ട് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കാൽമുട്ടുകൾ തറയിൽ തട്ടിയിരുന്നതായും ബന്ധു പറയുന്നു. സ്‌കൂൾ യൂണിഫോമായിരുന്നു വേഷം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി; സാക്ഷി മൊഴിയിലും അട്ടിമറി

Kerala Weather: പതുക്കെ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറി; നടപടി തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments