Webdunia - Bharat's app for daily news and videos

Install App

സുകുമാരക്കുറുപ്പ് മരിച്ചുകാണുമെന്ന് പൊലീസ് പറയാന്‍ കാരണം എന്ത്?

Webdunia
ഞായര്‍, 14 നവം‌ബര്‍ 2021 (12:11 IST)
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് 2010 ന് മുന്‍പ് മരിച്ചു കാണുമെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. 'കുറുപ്പ്' സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാരക്കുറുപ്പിന് ഗുരുതരമായ രണ്ട് മൂന്ന് അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നും നേപ്പാളില്‍ വച്ച് അദ്ദേഹം മരിച്ചുപോയിട്ടുണ്ടാകാമെന്നും അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. കേസ് ഡയറി പഠിച്ചതിന്റെയും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ടു സംസാരിച്ചതിന്റെയും വെളിച്ചത്തിലാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
'സുകുമാരക്കുറുപ്പിന് ഗുരുതരമായ രണ്ട് മൂന്ന് രോഗങ്ങള്‍ ഉണ്ടായിരുന്നു. ആ രോഗങ്ങള്‍ ഉള്ള മനുഷ്യന്‍ ഒരു 20 കൊല്ലത്തിനു മുകളില്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല. കേസ് അന്വേഷിച്ച ടീമുമായി സംസാരിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരിക്കാന്‍ സാധ്യത കുറവാണ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി നേരിട്ടു ഞാന്‍ സംസാരിച്ചിരുന്നു. കൃത്യമായി നമുക്ക് ഒരു ഊഹം എടുക്കാന്‍ പറ്റുന്നത് ഈ മനുഷ്യന് വളരെ ഗുരുതരമായ രോഗമുണ്ടായി ഭോപ്പാലിലെ ആശുപത്രിയില്‍ അഡ്മിറ്റായി, അതിനുശേഷം ഈസ്റ്റേണ്‍ യുപിയില്‍ ചെന്ന് അവിടെയൊരു ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് അദ്ദേഹം നേപ്പാളിലേക്ക് രക്ഷപ്പെട്ടു. പണ്ട് നാനാസാഹിബ് ഒന്നാം സ്വാതന്ത്ര്യ സമരം കഴിഞ്ഞിട്ട് നേപ്പാളിലെ ടെറായി പ്രവിശ്യ എന്നു പറയുന്ന സ്ഥലത്ത് ഒളിച്ചു താമസിച്ചിട്ടുണ്ട്. അവിടെ കുറുപ്പ് ചെന്നു എന്നുള്ളതാണ് അവസാനം കിട്ടുന്ന വിവരം. നൂറ് ശതമാനം ഉറപ്പ് പറയാന്‍ പറ്റില്ല. പക്ഷേ, 99 ശതമാനവും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ശ്വാസകോശത്തിലുള്ള രോഗം വര്‍ധിച്ച് കുറുപ്പ് 2010 ന് മുന്‍പ് മരിച്ചിട്ടുണ്ടാകണം എന്നാണ്. നേപ്പാളില്‍ വച്ച് മരിച്ചിട്ടുണ്ടാകണം എന്നാണ് ഭൂരിപക്ഷം അഭിപ്രായം,' അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia- Poland: അതിർത്തി കടന്ന് റഷ്യൻ ഡ്രോണുകളെത്തി, വെടിവെച്ചിട്ടെന്ന് പോളണ്ട്, വിമാനത്താവളങ്ങൾ അടച്ചു

നേപ്പാളില്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു; മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ വെന്തുമരിച്ചു

പാലിയേക്കര ടോള്‍ പിരിവ്: വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേടനെ വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം

Gold Price: ഇതിന് അവസാനമില്ലെ?, സ്വർണവിലയിൽ വീണ്ടും കുതിപ്പ് പവന് 81,040 രൂപയായി

അടുത്ത ലേഖനം
Show comments