Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ബുദ്ധിമുട്ടി ദുല്‍ഖര്‍, തിക്കും തിരക്കും; 'കുറുപ്പ്' വിചാരിച്ചതിലും അപ്പുറമെന്ന് യുവതാരം (വീഡിയോ)

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാന്‍ ബുദ്ധിമുട്ടി ദുല്‍ഖര്‍, തിക്കും തിരക്കും; 'കുറുപ്പ്' വിചാരിച്ചതിലും അപ്പുറമെന്ന് യുവതാരം (വീഡിയോ)
, ശനി, 13 നവം‌ബര്‍ 2021 (15:13 IST)
ദുബായില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും കുടുംബവും തിരിച്ചെത്തി. കുറുപ്പ് സിനിമയുടെ പ്രൊമോഷനും പ്രീമിയറിനുമായാണ് ദുല്‍ഖറും ഭാര്യ അമാല്‍ സുഫിയയും മകള്‍ മറിയവും കൂടി ദുബായില്‍ പോയത്. ദുബായ് പ്രീമിയറിനു ശേഷം കൊച്ചി എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാത്ത് നൂറുകണക്കിനു ആരാധകര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന് കാറില്‍ കയറാന്‍ താരം ഏറെ പണിപ്പെട്ടു. തിക്കും തിരക്കും കൂട്ടിയ ആരാധകര്‍ക്കിടയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ദുല്‍ഖര്‍ തന്റെ സ്വകാര്യ വാഹനത്തിലേക്ക് ഭാര്യയേയും മകളേയും കൂട്ടി കയറിയത്. 
 
ദുല്‍ഖറിന് വിചാരിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് ദുല്‍ഖര്‍ പറഞ്ഞു. വലിയ സന്തോഷമുണ്ടെന്നും താരം പങ്കുവച്ചു. എന്നാല്‍, മാധ്യമങ്ങളോട് തിരക്ക് കാരണം അധികം സംസാരിക്കാന്‍ പറ്റിയില്ല. തനിക്ക് പറയാനുള്ളത് ഫോണില്‍ വീഡിയോയായി അയച്ചു തരാമെന്ന് പറഞ്ഞ് വേഗം സ്ഥലം കാലിയാക്കുകയായിരുന്നു ദുല്‍ഖര്‍ ചെയ്തത്. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു