കേരളത്തില്‍ മാത്രം 450 തിയറ്ററുകളിലും ലോകമെമ്പാടുമായി 1500 സ്‌ക്രീനുകളിലും ദുല്‍ഖറിന്റെ കുറുപ്പ് പ്രദര്‍ശനം തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ഉണ്ട്.
ദുല്‍ഖറിനെ പുറമേ ഇന്ദ്രജിത്തും ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് കുറുപ്പ്. എങ്ങു നിന്നും നല്ല പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.