Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു; മുതുകില്‍ പപ്പടത്തിന്റെ വലിപ്പത്തില്‍ പൊള്ളി

പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു; മുതുകില്‍ പപ്പടത്തിന്റെ വലിപ്പത്തില്‍ പൊള്ളി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 മാര്‍ച്ച് 2025 (10:47 IST)
പാലക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. ചെര്‍പ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍ പനമണ്ണ അമ്പലവട്ടം സ്വദേശി 48 കാരനായ മോഹനനാണ് മുതുകില്‍ പപ്പടത്തിന്റെ ആകൃതിയിലുള്ള പൊളളലേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് വര്‍ക്ക് ഷോപ്പിന്റെ പരിസരത്ത് വച്ചാണ് സൂര്യാഘാതം ഏറ്റത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
 
അതേസമയം സംസ്ഥാനത്ത് വേനല്‍ മഴ ആരംഭിച്ചിട്ടുണ്ട്. വരുന്ന അഞ്ചുദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ്സില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന കമ്യൂണിസമാണ് കേരളത്തിലേതെന്ന് നിര്‍മലാ സീതാരാമന്‍; വസ്തുതയില്ലാത്ത കാര്യമെന്ന് പി രാജീവ്