Publish Date: Sat, 29 Jan 2022 (16:06 IST)
Updated Date: Sat, 29 Jan 2022 (16:10 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം അടുത്ത മൂന്ന് ആഴ്ചത്തേക്ക് കൂടി തുടര്‍ന്നേക്കും. നിലവില്‍ ജനുവരി 23, 30 ദിവസങ്ങളിലാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി മാസത്തിലെ മൂന്ന് ഞായറാഴ്ചകളില്‍ കൂടി ഏര്‍പ്പെടുത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത കോവിഡ് അവലോകന യോഗത്തില്‍ ഇതേകുറിച്ച് തീരുമാനമെടുക്കും.