Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ്‌ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്: സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ

സുരേഷ്‌ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്: സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ
, തിങ്കള്‍, 21 മാര്‍ച്ച് 2022 (13:11 IST)
നടനും എം‌പി‌യുമായ സുരേഷ്‌ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
 
കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. സുരേഷ് ഗോപി എംപിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പുതിയ വെളിപ്പെടുത്തൽ. കോയമ്പത്തൂരിലെ നവകാരൈയിൽ മയില്‍ സ്വാമി എന്നയാളുടെ ഉടമസ്ഥതയിലുള്ള 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഭൂമി ഇടപാടിന്റെ രജിസ്‌ട്രേഷന്‍ അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ച കാര്യം മറച്ചുവെച്ചുകൊണ്ട് ഈ ഭൂമി ഗിരിധരന്‍ എന്നയാള്‍ക്ക് സുനിൽ ഭൂമി മറിച്ചുവിറ്റുവെന്നാണ് പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളനോട്ട് കേസ്: രണ്ട് പേർ പോലീസ് പിടിയിൽ