Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളനോട്ട് കേസ്: രണ്ട് പേർ പോലീസ് പിടിയിൽ

കള്ളനോട്ട് കേസ്: രണ്ട് പേർ പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 21 മാര്‍ച്ച് 2022 (13:04 IST)
ആറ്റിങ്ങൽ: കള്ളനോട്ടും പ്രിന്ററുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തൻ വീട്ടിൽ അശോക് കുമാർ (36), ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡ് വിജയാഭവനിൽ ശ്രീവിജിത്ത് (33) എന്നിവരാണ് പോലീസ് പിടിയിലായത്.  

ഇവരിൽ നിന്ന് നൂറു രൂപയുടെ 110 നോട്ടുകളും പ്രിന്റർ, പേപ്പർ കട്ടർ എന്നിവയ്‌ക്കൊപ്പം 44500 രൂപയും പിടികൂടി. മയക്കുമരുന്ന്, മദ്യവിതരണം, കള്ളനോട്ട് എന്നിവ ഉൾപ്പെടെയുള്ള സംഭവങ്ങൾ പെരുകുന്നതിനാൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

ഇവർക്ക് അന്തർസംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടോ എന്നും കള്ളനോട്ട് നിർമ്മിക്കാൻ ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ ഡോക്ടറുടെ പരാതിയിൽ സി.ഐ ക്കെതിരെ പീഡനക്കേസ്