Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Sunisha Death Case

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:58 IST)
പയ്യന്നൂരില്‍ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിത പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെയുള്ള വാട്‌സാപ്പ് സന്ദേശങ്ങളും പുറത്തുവന്നതോടെയാണ് അറസ്റ്റ്. സുനിഷയുടെ മരണത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സുനിഷ ഭര്‍തൃഗ്രഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനമാണ് മരണകാരണമെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശങ്ങളും വാട്സാപ്പ് മെസേജുകളും പുറത്തുവന്നിട്ടുണ്ട്. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് സുനിഷ സഹോദരനോട് പറഞ്ഞിരുന്നു. 
 
ഒന്നരവര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കോറോം സ്വദേശിനിയായ സുനിഷയുടേയും വിജീഷിന്റേയും വിവാഹം നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിജീഷിന്റെ മാതാവും പിതാവും സുനിഷയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് വിറ്റു: ഇരുപതുകാരൻ പിടിയിൽ