Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്‌സിനെ കുറിച്ച് ചോദിച്ച് ശല്യം ചെയ്ത യുവാവിന് മാധ്യമ പ്രവര്‍ത്തക നല്‍കിയ മറുപടി വൈറലാകുന്നു

സെക്സിനെ കുറിച്ച് സംശയം ചോദിച്ച ശല്യക്കാരന് പെണ്‍കുട്ടി നല്‍കിയ മറുപടി വൈറല്‍

സെക്‌സിനെ കുറിച്ച് ചോദിച്ച് ശല്യം ചെയ്ത യുവാവിന് മാധ്യമ പ്രവര്‍ത്തക നല്‍കിയ മറുപടി വൈറലാകുന്നു
കൊച്ചി , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:17 IST)
ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന സ്ത്രീകളോട് വളരെ മോശമായി പെരുമാറുകയും ചാറ്റ് ബോക്‌സില്‍ ലൈംഗിക ചുവയുള്ള സന്ദേശം അയക്കുകയും ചെയ്യുന്നത് ചില പുരുഷന്മാരുടെ സ്ഥിരം പരിപാടിയാണ്. ഇത്തരക്കാരെ പേടിച്ച് ഫേസ്ബുക്ക് അക്കൗണ്ടു പൂട്ടി പോയവരും സ്വന്തം ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാതിരിക്കുന്ന സ്ത്രീകളും കുറവല്ല. ചില സ്ത്രീകള്‍ ഇത്തരക്കാരെ ചിത്ത പറഞ്ഞ് ഓടിക്കുകയും മറ്റുചിലര്‍ ശല്യക്കാരെ അണ്‍ഫ്രണ്ട് ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ സ്ഥിരമായി ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചയാള്‍ക്ക് മാധ്യമ പ്രവര്‍ത്തക നല്‍കിയ മറുപടി സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
 
മാധ്യമ പ്രവര്‍ത്തകയായ സുനിതാ ദേവദാസാണ് സ്ഥിരമായി ശല്യം ചെയ്തയാളുടെ പേരും ചിത്രവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തു. സെക്സിനെ കുറിച്ച് അറിയണമെന്നും പറഞ്ഞുതരാമോ എന്നുമായിരുന്നു ഇയാള്‍ സ്ഥിരമായി സുനിതയ്ക്ക് അയച്ച സന്ദേശം. ശല്യം രൂക്ഷമായപ്പോള്‍ സുനിത നല്‍കിയ മറുപടി ഇങ്ങനെ. 
 
''ഒട്ടും പ്രിയപ്പെട്ടതല്ലാത്ത ജീവി,
 
എനിക്ക് ആവശ്യമുളള കാര്യങ്ങള്‍ അറിയാം എന്നതിനപ്പുറം മറ്റൊരാളെ പഠിപ്പിക്കുവാനഒളള വിവരമോ ക്ഷമയോ ശാസ്ത്രീയ അറിവോ ഇക്കാര്യത്തില്‍ ഇല്ല. ജീവിതത്തില്‍ ഇതുവരെ കാമസൂത്ര പോലും വായിച്ചിട്ടില്ല.ബ്ലൂ ഫിലിം പോലും കണ്ടിട്ടുമില്ല.
 
താല്‍പര്യമില്ലാത്തതുകൊണ്ടല്ല, ആരും തന്നിട്ടില്ല, സ്വന്തമായി അന്വേഷിച്ച് കണ്ടെത്തുവാന്‍ മാത്രം തോന്നിയില്ല. ഇക്കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി കാമസൂത്രയുടെ പെണ്‍വായനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞുകേട്ടപ്പോള്‍ ഒന്നു വായിക്കണമെന്ന് തോന്നിയതേയുളളു.
 
പോണ്‍ വീഡിയോ എന്താണെന്ന് അറിയുവാന്‍ മാത്രം ഒന്നു മറിച്ചു നോക്കുകയുണ്ടായി. വീണ്ടും കാണുവാന്‍ തോന്നിയില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ ഇക്കാര്യത്തിന് സമീപിച്ചയാള്‍ തെറ്റിപോയെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.
 
ഞാന്‍ മനസിലാക്കിയിടത്തോളം ഇതിന് വലിയ പഠനമോ പെണ്ണുങ്ങളുടെ അടുത്തു പോയി സംശയം ചോദിക്കേണ്ട കാര്യമോയില്ല. മനുഷ്യസഹജമായ വിവരവും അറിവും ഇക്കാര്യത്തിലുണ്ട്. വിവാഹശേഷമാണ് ഞാന്‍ ശ്രമിച്ചത്. അത്ര എളുപ്പമായിരുന്നില്ലെങ്കിലും കുറച്ച് ദിവസത്തിനുളളില്‍ ഞങ്ങള്‍ രണ്ടാളും പരസ്പരം ചോദിച്ചും പറഞ്ഞും പഠിച്ചു.
 
ഇന്‍ബോക്സില്‍ നട്ടപാതിരയാണെന്ന് കരുതി കാനഡയുടെ നട്ടുച്ചയിലേക്ക് വലിഞ്ഞുകേറി വരേണ്ടതില്ല.
 
ഹേ മനുഷ്യ മനസറിഞ്ഞ് ഒന്ന് പ്രണയിച്ച് നോക്ക്.. എന്നിട്ട് പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ഒരു പെണ്‍കുട്ടിയെ സമീപിച്ച് നോക്ക്..ഒരു ധാന്യത്തിലെന്ന പോലെ വ്യഭിചരിക്കുകയാണെന്ന ചിന്തയില്ലാതെ...ഇവര്‍ എന്റെ പെണ്ണാണെന്ന അലിവോടെ ഒന്നു നെഞ്ചോടു ചേര്‍ത്തുനോക്ക്. ജീവിതത്തില്‍ പിന്നീട് അന്യന്റെ ഇന്‍ബോക്സില്‍ വലിഞ്ഞുകയറി ഇത്തരം സംശയങ്ങള്‍ ചോദിക്കേണ്ട കാര്യമില്ല.
 
നിങ്ങള്‍ക്ക് ഒരുതരം അസൂഖമാണെന്ന് തിരിച്ചറിയുന്നു. സത്യത്തില്‍ നിങ്ങള്‍ അനുകമ്പ അര്‍ഹിക്കുന്നുണ്ട്. രോഗി എന്ന പരിഗണന വച്ച് ഇത്രയും പറഞ്ഞ് നിര്‍ത്തുന്നു. ഇനി എന്റെ ഇന്‍ബോക്സില്‍ ഇത്തരം ചോദ്യങ്ങളുമായി വരരുത്. നന്ദി'
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃഗസ്നേഹികൾ എന്ന് പറയുന്നവരുടെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയല്ല, അക്രമികാരികളായ നായ്ക്കളെ കൊല്ലുമെന്ന് കെ ടി ജലീൽ