കുറ്റിച്ചിറ പള്ളിയിൽ സുനിത വില്യംസിന് കയറാം, നാട്ടിലെ സ്ത്രീകൾക്ക് പറ്റില്ല! എന്തുകൊണ്ട്? ചോദ്യവുമായി സോഷ്യൽ മീഡിയ
സ്ത്രീ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട് കുറിപ്പുകൾ പങ്കുവെക്കുന്നത്
Publish Date: Tue, 27 Jan 2026 (16:42 IST)
Updated Date: Tue, 27 Jan 2026 (16:53 IST)
ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു കോഴിക്കോട് എത്തിയത്. കോഴിക്കോട് വെച്ച നടന്ന
കെഎൽഎഫിൽ മുഖ്യാതിഥിയായി എത്തിയ സുനിതാ വില്യംസ് ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളി സന്ദർശിക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഹെറിറ്റേജ് വാക്കിന്റെ ഭാഗമായായിരുന്നു സന്ദർശനം.
ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുനിത വില്യംസിന് കയറാവുന്ന കുറ്റിച്ചിറ മിശ്കാൽ
പള്ളിയിൽ നാട്ടിലെ സ്ത്രീകൾക്ക് എന്തുകൊണ്ട് കയറാൻ പറ്റുന്നില്ല? എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നിരവധി സ്ത്രീ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട് കുറിപ്പുകൾ പങ്കുവെക്കുന്നത്.
ഹെറിറ്റേജ് വാക്ക് നടത്തുമ്പോൾ സ്ത്രീകളെ പുറത്തുനിർത്തുന്നത് വിഷമകരമായ സംഭവമാണെന്ന് യുവ എഴുത്തുകാരി ഹന്ന മേത്തർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്ത്രീകൾക്ക് അകത്ത് വെച്ച് നമസ്കരിക്കാനുള്ള അവകാശം നൽകിയില്ലെങ്കിലും ചരിത്രസ്മാരകത്തിന്റെ അകം കാണാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്ന് അവർ കുറിച്ചു. ഇത്തരത്തിൽ പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ പോയ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപേരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.