Webdunia - Bharat's app for daily news and videos

Install App

സപ്ലൈകോ ക്രിസ്മസ് ചന്ത 21 മുതല്‍

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (10:45 IST)
സപ്ലൈകോ ക്രിസ്മസ് ചന്ത ഡിസംബര്‍ 21 വ്യാഴാഴ്ച ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് ക്രിസ്മസ് ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ചന്തകള്‍ ഉണ്ടാകും. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. 
 
1600 ഓളം ഔട്ട്‌ലെറ്റുകളിലാണ് വില്‍പ്പനയുണ്ടാകുക. സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ജില്ലാ ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റേയും മില്‍മയുടെയും സ്റ്റാളുകള്‍ ഉണ്ടാകും. 
 
ഡിസംബര്‍ 30 ന് ക്രിസ്മസ് ചന്തകള്‍ അവസാനിക്കും. ഓണച്ചന്തകള്‍ക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങള്‍ ഓഫറുകള്‍ നല്‍കാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments