Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയിപ്പ്: മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നു

കോമറിന്‍ മേഖലയ്ക്കു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Mullapperiyar Water Level at 137 ft
, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (10:36 IST)
മഴ കനത്തത്തോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 142 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 137 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള നടപടികള്‍ ആരംഭിക്കും. 
 
കോമറിന്‍ മേഖലയ്ക്കു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ, തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2025ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഏഴുശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി