Fact Check: 'സപ്ലൈകോ'യില്‍ ജോലിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജം; സ്ഥിര ജീവനക്കാരെ നിയമിക്കുക പി.എസ്.സി വഴി മാത്രം
സപ്ലൈകോയില്‍ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്
Supplyco: സപ്ലൈകോയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ.അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
സപ്ലൈകോയില്‍ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് മുന്‍പ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.
വ്യാജ പ്രചരണങ്ങള്‍ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സപ്ലൈകോ ജനറല്‍ മാനേജര്‍ മുന്നറിയിപ്പു നല്‍കി.
www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഫേസ്ബുക്ക് പേജ് - https://www.facebook.com/Supplycoofficial, ഫോണ്‍ - 04842205165