Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം
റോഡിനു നടുവിലൂടെ പോകുന്ന റെയില്‍വെ ട്രാക്കിലാണ് അപകടം
Cuddalore Accident: തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ ചിദംബരത്ത് സ്‌കൂള്‍ വാന്‍ ട്രെയിനിനിടയിലേക്ക് ഇടിച്ചുകയറി അപകടം. ചെമ്മംകുപ്പത്തിനു സമീപം ആളില്ലാത്ത ലവല്‍ ക്രോസിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ വാനില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു.
റോഡിനു നടുവിലൂടെ പോകുന്ന റെയില്‍വെ ട്രാക്കിലാണ് അപകടം. ട്രെയിന്‍ വരുന്നത് ബസ് ഡ്രൈവര്‍ ശ്രദ്ധിക്കാത്തതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്രെയിന്‍ വരുന്നതിന്റെ ഭാഗമായി റെയില്‍വെ ഗേറ്റ് അടയ്ക്കാത്തതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കടലൂരില്‍ നിന്ന് മയിലാടുദുരൈയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ആണ് അപകടമുണ്ടാക്കിയത്. രാവിലെ ഏഴിനാണ് സംഭവം. പരുക്കേറ്റ കുട്ടികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വെ അധികാരികളുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. പൊലീസും റെയില്‍വെയും അന്വേഷണം ആരംഭിച്ചു.