സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; ശബരിമലയില്‍ സ്‌ത്രീ പ്രവേശനം നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
സുപ്രീംകോടതി വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്; ശബരിമലയില്‍ സ്‌ത്രീ പ്രവേശനം നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
ശബരിമലയില്‍ സ്‌ത്രീ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ട് പി ഡി ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ആ നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളിൽ ഇക്കാര്യം പറയുന്നുണ്ട്- ഹൈക്കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹർജിക്കാരനോട് കോടതി സൂചിപ്പിച്ചു.
മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഒരുക്കം വരെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ഹര്‍ജി നല്‍കിയത്. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ സ്‌ത്രീ പ്രവേശം നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണമെന്നായിരുന്നു ഹർജിയിലെ വാദം.