Publish Date: Sat, 14 Aug 2021 (14:21 IST)
Updated Date: Sat, 14 Aug 2021 (14:29 IST)
സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്തു. 44 വയസായിരുന്നു. ഇന്നു രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്‌സാപ്പില്‍ ഒരു സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് ഒരു സംഘം സുരേഷിനെ ആക്രമിക്കുകയായിരുന്നു.
മാതാവിന്റെയും മക്കളുടെയും മുന്നില്‍ വച്ച് അക്രമി സംഘം ഇദ്ദേഹത്തെ മര്‍ദ്ദിച്ച് വലിച്ചിഴക്കുകയായിരുന്നു. ഇതിന്റെ വിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.