മുഖ്യമന്ത്രി അഴിമതിയുടെ സംരക്ഷകനെന്ന് രമേശ് ചെന്നിത്തല; സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഓർഡിനൻസ് രാജ്
മുഖ്യമന്ത്രി അഴിമതിയുടെ സംരക്ഷകൻ, സംസ്ഥാനത്ത് ഓർഡിനൻസ് രാജ്: ചെന്നിത്തല
Publish Date: Thu, 30 Nov 2017 (12:37 IST)
Updated Date: Thu, 30 Nov 2017 (12:43 IST)
സംസ്ഥാനത്ത് ഓർഡിനൻസ് രാജാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും ക്രമപ്പെടുത്തി സാധൂകരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍ വൻ അഴിമതിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനധികൃത കെട്ടിട നിർമാണങ്ങള്‍ സാധൂകരിക്കുന്നതിനായി പഞ്ചായത്ത് രാജിനും മുനിസിപ്പൽ നിയമത്തിൽ ഭേദഗതി കൊണ്ടു വരുന്നതിനുള്ള ഓർഡിനൻസിനും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തദ്ദേശ സ്ഥാപനത്തിനു പുറത്തു പ്രത്യേക ഉദ്യോഗസ്ഥ സമിതിക്കാണ് അനധികൃത കെട്ടിടങ്ങൾ സാധൂകരിക്കാനുള്ള പ്രത്യേക അധികാരം നൽകിയിട്ടുള്ളത്. 2017 ജൂലൈ 31നോ അതിനു മുൻപോ നിർമിച്ച അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.