Publish Date: Fri, 19 Mar 2021 (12:32 IST)
Updated Date: Fri, 19 Mar 2021 (12:34 IST)
തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്‌ഗോപിക്ക് 2.16 കോടിയുടെ സ്വത്ത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരമുള്ളത്. 40,000 രൂപയാണ് കൈവശമുള്ളത്. ഭാര്യ രാധിക സുരേഷിന്റെ കൈവശം 25,000 രൂപയുണ്ട്. സുരേഷ് ഗോപിക്കു മാത്രം വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 10 ലക്ഷം രൂപയിലധികം നിക്ഷേപമുണ്ട്.
3000 ഗ്രാമിന്റെ സ്വർണാഭരണങ്ങൾ സുരേഷ്‌ഗോപിയുടെ പക്കലുണ്ട്. ഭാര്യയുടെ കൈവശം 1000 ഗ്രാം സ്വർണാഭരണങ്ങളും ഉണ്ട്. 68 ലക്ഷം രൂപയുടെ ബാധ്യതയും സുരേഷ്‌ഗോപിയുടെ പേരിലുണ്ട്.