ബംഗാളിൽ നിയമസഭ തിരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. തിരെഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പുറത്തിറക്കിയ പ്രകടനപത്രികയിൽ എല്ലാവർക്കും മാസവരുമാനം ഉറപ്പാക്കുമെന്നാണ് പ്രധാന വാഗ്‌ദാനം.
പൊതുവിഭാഗത്തിലെ കുടുംബനാതകൾക്ക് എല്ലാ മാസവും 500 രൂപ വീതവും പട്ടികജാതി-പട്ടിക വർഗ കുടുംബങ്ങൾക്ക് മാസം ആയിരം രൂപയും നൽകും. ഒരുല്വർഷം 5 ലക്ഷം തൊഴിൽ അവസരങ്ങൾ നൽകും. 10 ലക്ഷം വിദ്യാർഥികൾക്ക് ക്രഡിറ്റ് കാർഡ് നൽകും. നാല് ശതമാനം പലിശയാണ് ഇതിൽ നിന്നും ഈടാക്കുക. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്നും പത്രികയിൽ പറയുന്നു.