സുരേഷ് ഗോപിയുടെ നികുതി വെട്ടിക്കല്‍; ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് താരം
സുരേഷ് ഗോപിയുടെ നികുതി വെട്ടിക്കല്‍; ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് താരം
Publish Date: Wed, 08 Nov 2017 (19:28 IST)
Updated Date: Wed, 08 Nov 2017 (19:30 IST)
പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി.
തിരുവനന്തപുരം ആർടിഒ അധികൃതര്‍ വാഹനത്തിന്റെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് തനിക്ക് നോട്ടീസ് നല്‍കി എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌തത് സംബന്ധിച്ചുള്ള എല്ലാ രേഖകളും നവംബർ പതിമൂന്നിനുള്ളിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ആർടിഒ താരത്തിന് നോട്ടീസ് നൽകിയിരുന്നു.
പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ അമലാ പോളിനും ഫഹദ് ഫാസിലിനും നോട്ടീസ് നല്‍കിയിരുന്നു.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു. പോണ്ടിച്ചേരിയില്‍നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ രജിസ്‌ട്രേഷന്‍ മാറ്റുമെന്നും ഫഹദ് പറഞ്ഞു. അതേസമയം, വിഷയത്തില്‍
അമലാ പോള്‍ അലംഭാവം തുടരുകയാണ്.