Publish Date: Mon, 20 Sep 2021 (08:08 IST)
Updated Date: Mon, 20 Sep 2021 (08:11 IST)
പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുരേഷ്‌ഗോപി എംപി പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ങി. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളിലെ ചടങ്ങിലായിരുന്നു സംഭവം. സ്മൃതികേരം പദ്ധതിയുടെ ഭാഗമായി 71 പേര്‍ക്ക് തെങ്ങിന്‍ തൈകള്‍ നല്‍കാനാണ് സുരേഷ് ഗോപി വന്നത്. കാറില്‍ നിന്ന് ഇറങ്ങിയത് മുതല്‍ തിക്കും തിരക്കുമായിരുന്നു.
സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ താന്‍ മടങ്ങുമെന്ന് പലതവണ മുന്നറിയിപ്പും നല്‍കിയിരുന്നു. അണികള്‍ അനുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാതെ മടങ്ങുകയായിരുന്നു സുരേഷ് ഗോപി.