Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും
, ശനി, 11 ഓഗസ്റ്റ് 2018 (15:52 IST)
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ വിവിധ ജില്ലകളിൽ എത്തിയിരുന്നു. അതേസമയം, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും.
 
കേരളത്തിന് ആവശ്യമായ പിന്തുണകൾ നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്, കർണ്ണാടക തുടൺഗിയ സംസ്ഥാനങ്ങളും സഹായം നൽകിയിരുന്നു.
 
ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒപ്പം കുട്ടികൾക്ക് സൗജന്യ പുസ്തകം നൽകും. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയുംമരിച്ചവരുടെ കുടുംബങ്ങൾക്കു നാല് ലക്ഷവും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും സ്ഥലം മാത്രം നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും നൽകും. കൂടാതെ നഷ്ടപ്പെട്ട രേഖകൾ തിരികെനൽകാൻ പ്രത്യേക അദാലത്ത് നടത്തും ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 
 
ക്യാംപിൽ കഴിയുന്നവർക്കു ഭക്ഷണം, വസ്ത്രം, മെഡിക്കൽ സഹായം എല്ലാം ഉറപ്പാക്കും. പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കു സൗജന്യ റേഷൻ നൽകും. മണ്ണിടിച്ചിലിൽ തകർന്ന വൈത്തിരി പൊലീസ് സ്റ്റേഷൻ പുനർനിർമിക്കും. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കു മാനദണ്ഡങ്ങൾക്കനുസരിച്ചു സഹായം നൽകും. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻതന്നെ പുനർനിർമിക്കുമെന്നും പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും കല്‍പറ്റയിൽ നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും മകളൂം വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ